Thursday, January 22, 2009

കെ.സി.വൈ.എം.

കെ.സി.വൈ.എം. അഥവാ കേരള കാത്തലിക് യുവജന മുന്നേറ്റം.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം ക്രിസ്തിയ ആദര്‍ശത്തില്‍ ഊന്നി കൊണ്ടു സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മേഘലയില്‍ ഇടപെടുന്ന ഒരു യുവജന മുന്നേറ്റം കെ.സി.വൈ.എം.

യുവാകളുടെ സമഗ്രമായ വളര്‍ച്ചയും , അടിച്ചമര്ത്തപെട്ട ജനസമൂഹത്തിന്റെ സ്വാതന്ത്ര്യം , യുവത്വം സമൂഹത്തിനും രാഷ്ട്രത്തിനും തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഏക സംഘടന ഇതു മാത്രമായിരിക്കും....

ഇന്ന്‍ ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ പരിഹസിച്ചു കൊണ്ടു നടമാടുന്ന മത പീഡനങ്ങള്‍ യുവത്വത്തിന് ഒരു വെല്ലുവിളിയാണ് ..... ക്രിസ്തീയ ആദര്‍ശങ്ങള്‍കു കാലഹരണം സംഭവിച്ചു എന്നും നീരിശ്വര വാദത്തെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ചു വളര്‍ത്തുകയും നാളെയുടെ വാഗ്ധാനങളായ കുട്ടികളെ തങ്ങളുടെ അധികാരത്തിന്റെ നിലനില്‍പ്പിനു വേണ്ടി വളര്‍ത്തുകയും ചെയുന്ന ഒരു സ്ഥിതി വിശേഷമാണ് നമ്മുടെ നാട്ടില്‍ സംജാതമായിരിക്കുന്നത് . ഇതിനെ ക്രിസ്തുവിശ്വാസികള്‍ മാത്രമല്ല സമൂഹം ഒറ്റക്കെട്ടായി തന്നെ വേണം നേരിടുവാന്‍ ..........

സ്നേഹം സമാധാനം കാരുണ്യം എന്നിവയ്ക്ക് പകരം വിപ്ലവത്തീലുടെ മാത്രം മോചനം എന്ന തത്ത്വം ആര്‍ക്കാണ് അനുവദിക്കാന്‍ സാധിക്കുക..............സ്നേഹത്തിലും സഹനത്തിലും വളര്‍ന്ന സഭക്ക് ഇതു ഒരു പുതിയ കാര്യമല്ല.... എന്നാലും ജനാധിപത്യത്തിനു എതിരായി നടക്കുന്ന ഒരു കാര്യത്തിനും ആരും കുട്ടു നില്‍ക്കയില്ല............

ഇന്നത്തെ യുവജന സംഘടനക്ക് വേണ്ടത് ഒരു ചെറുത്തു നില്‍പ്പിന്റെ രീതിയാണ് .... പക്ഷെ ഇന്നു യുവജനങ്ങള്‍ മറ്റുള്ളവരുടെ കൈയിലെ ചട്ടുകങ്ങള്‍ ആയി മാറുന്നു... "ഇതാണ് ശരി" "അത് തെറ്റ് " എന്ന് പറഞ്ഞു കൊടുക്കനോ അത് വിവേചിച്ച് അറിയാനോ ഇന്നത്തെ യുവാക്കള്‍ക്ക് ശക്തി ഇല്ല.... ഇതു മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്നു. ഇവിടെയാണ് കെ സി വൈ എം എന്ന സംഘടനയുടെ പ്രസക്തി മറ്റുള്ളവര്‍ക്ക് വേണ്ടി മുരിയപെടാനും ചിന്തപെടാനും വിളിക്കപെട്ടവന്റെ ആവേശത്തോടെ പ്രവര്‍ത്തികേണ്ടത് ഇവിടെ ആണ്..........

പക്ഷെ ഇന്നു ഈ സംഘടനക്ക് വേണ്ട രീതിയില്‍ സാമൂഹികമായും സാമ്പത്തികമായും ഇടപെടാന്‍ സാധിക്കുന്നു എന്ന് ഞാന്‍ വിശ്വസികുന്നില്ല. കാരണം ഇപ്പോള്‍ ഈ സംഘടനക്ക് ഒട്ടേറെ പരിമിതികള്‍ ഉണ്ടെന്നു ഞാന്‍ മനസിലാകുന്നു.....

യുവജന സംഘടനക്കു എത്രതോള്ളം അംഗങ്ങള്‍ ഉണ്ടോ അത്രത്തോളം നല്ലതാണു അവയെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍് വിപരീത ഫലം ചെയും എന്ന കാര്യം കൂടി അനുസ്മരികണം.......... മറ്റുള്ള തിരക്കുകള്‍ ഇതിന് ഒരു തടസം ആകുന്നു എന്നാണ് പറയപെടുന്നത് ...പിന്നെ ലാഭകരമല്ല എന്ന് വെച്ചാല്‍ ഇതില്‍ വരുന്നതിനെകാള്‍ നല്ലത് വേറെ വല്ല കോഴ്സിനു ചേര്‍ന്നാല്‍ അത് ഒരു മുതല്‍കൂട്ടാണ് എന്ന് ചിന്തികുന്നവരെ നമ്മുക്ക് കുറ്റം പറയാന്‍ പറ്റില്ല" ഇങ്ങനെ പറയാന്‍ കാരണം ഈ സംഘടന ഒട്ടും അപ്പ്ഡേറ്റ് അല്ല എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.............

1 comment: